മണ്ണിയാട്ട് ഭഗവതി ക്ഷേത്രത്തിലെ വലിയ വിളക്ക് മഹോത്സവം ഡിസംബര്‍ 30,31, ജനുവരി 1 തീയ്യതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 17 നു തുടങ്ങിയ ചെറിയ വിളക്കിന്റെ പരിസമാപ്തിയാണ് അത് കഴിഞ്ഞു 42 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന വലിയ വിളക്ക് മഹോത്സവം. ചെറിയ വിളക്കിന്റെ  ദിവാസം നടക്കുന്ന വലിയ വിലക്കിന് താലപ്പൊലിയും ഘോഷ യാത്രയും ഉണ്ടായിരിക്കുന്നതാണ്.  മണ്ണി യാട്ട് ഭഗവതി പൂജ കഴിഞ്ഞു താലപ്പൊലി മണ്ണി യാട്ട് തറവാട്ടില്‍ നിന്ന് വടക്കും തോട്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. ഭഗവതിയുടെ ഭക്തരായ സ്ത്രീ ജനങ്ങളാണ് താലപ്പൊലിയില്‍ വിളക്ക് യാത്രയില്‍ പങ്കാളികള്‍ ആവുന്നത്. ആഘോഷത്തിന്റെ പ്രത്യേകതകള്‍
  • 30 ഡിസംബര്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സന്ധ്യാ പൂജയോടെ തുടക്കം.
  • ദേവി വഴിപാട്.
  • 31 ഡിസംബര്‍ രാവിലെ പ്രഭാത പൂജ
  • 31 ഡിസംബര്‍ വൈകുന്നെം 5 മണിക്ക് സന്ധ്യാ പൂജ
  • 6 മണിക്ക് താലപ്പൊലി യോട് കൂടി ഘോഷയാത്ര
  • വടക്കും തോട്ടത്തില്‍ ദേവി ക്ഷേത്ര ദര്സനം
  • ഘോഷയാത്ര മണ്ണി യാട്ട് തറവാട്ടിലേക്ക് മടക്കം.