ഭഗവതി
പരേതത്മാവിന്റെ രൂപവും ഉഗ്ര ശക്തിയുള്ള ദുര്‍ഗ്ഗാ ദേവിയുടെ രൂപവും ചേര്‍ന്നാണ് ഭഗവതിയുടെ സന്നിവേശo. ഈ രണ്ടു രൂപങ്ങളുടെയും ഒരു സമജ്ജയ സമ്മേളനമായാണ് ഭഗവതി രൂപം നിലനില്‍ക്കുന്നത്.
അമ്മേ നാരായണ... ദേവീ നാരായണാ...
ലക്ഷ്മീ നാരായണാ... ഭദ്രേ നാരായണാ...
സനാതന ധർമത്തിലെ ശാക്തേയ പാരമ്പര്യം അനുസരിച്ച് ശക്തിയുടെ മൂര്‍ത്തീ രൂപമാണ് ഭഗവതി. സ്ത്രീ രൂപമായ ശക്തിയുടെ അഭാവത്തില്‍ പുരുഷപ്രാണന്‍ അപൂര്‍ണമാണ്. ശക്തി ഒരു ഊര്‍ജ സ്രോതസ്സും ശാക്തെയ ആരാധന സനാതന ധര്മത്തിലെ ഒരു സുപ്രധാന ആരാധന അനുഷ്ഠാനാവുമാകുന്നു.
ഭഗവതിയുടെ മൂര്‍ത്തീ സങ്കല്പത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
സൃഷ്ടി – ദുര്‍ഗ്ഗ അഥവാ ദേവീ മാതാ .
സ്ഥിതി – ലക്ഷ്മി , പാര്‍വതി , സരസ്വതി
സംഹാരം – കാളി അഥവാ മഹിഷാസുര മര്‍ദ്ദി നി.
കേരളത്തില്‍ ഉടനീളം ഭഗവതിയെ അമ്മയുടെ രൂപത്തിലാണ് സാധാരണ നിലയില്‍ ആരാധിച്ചു പോരുന്നത് .
പരേതത്മാവിന്റെ രൂപവും ഉഗ്ര ശക്തിയുള്ള ദുര്‍ഗ്ഗാ ദേവിയുടെ രൂപവും ചേര്‍ന്നാണ് ഭഗവതിയുടെ സന്നിവേശo. ഈ രണ്ടു രൂപങ്ങളുടെയും ഒരു സമജ്ജയ സമ്മേളനമായാണ് ഭഗവതി രൂപം നിലനില്‍ക്കുന്നത്. ഉത്തര കേരളത്തിലെ ഭഗവതി കാവുകള്‍ മിക്കവാറും തെയ്യം എന്നാ പ്രാചീന അനുഷ്ഠാന കലയുമായും അഭേദ്യമായി ചേര്‍ന്നിരിക്കുന്നു .