അമ്മേ നാരായണ... ദേവീ നാരായണാ...
ലക്ഷ്മീ നാരായണാ... ഭദ്രേ നാരായണാ...

അമ്മേ നാരായണ... ദേവീ നാരായണ... ലക്ഷ്മീ നാരായണാ... ഭദ്രേ നാരായണാ...

bhagavathy

പരേതത്മാവിന്റെ രൂപവും ഉഗ്ര ശക്തിയുള്ള ദുര്‍ഗ്ഗാ ദേവിയുടെ രൂപവും ചേര്‍ന്നാണ് ഭഗവതിയുടെ സന്നിവേശo. ഈ രണ്ടു രൂപങ്ങളുടെയും ഒരു സമജ്ജയ സമ്മേളനമായാണ് ഭഗവതി രൂപം നിലനില്‍ക്കുന്നത്.

002

കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ ദൈവമായും ഭാരതത്തില്‍ കരുതിപ്പോരുന്നു.

003

കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ലയിലുള്ള ഒഞ്ചിയം പഞ്ചായത്തിലെ മണ്ണിയാട്ട് തറവാട്ടിന്റെ കുലദൈവമാണ് മണ്ണിയാട്ട് മച്ചില്‍ ദേവി. ഏകദേശം 200 വര്‍ഷങ്ങള്‍ ...

004

ഗുളികന്റെ മുന്നില്‍ അര്‍പണ മനോഭാവതോട് കൂടി സമര്‍പ്പിക്കുന്ന ഭഗവത് സന്നിധി യാണ് ഗുളികന്‍ തറ. പരമ ശിവന്റെ മറ്റൊരു രൂപമായ ഗുളികന്‍ മണ്ണി യാട്ട് ഭഗവതി യുടെ ഒരു ഉപ ദൈവമായി നിലനില്‍ക്കുന്നു.

temple_pond

ഭാരതത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന ക്ഷേത്രാരാധന യുടെ ഭാഗമാണ് ക്ഷേത്രക്കുളങ്ങള്‍. ഈ കുളങ്ങള്‍ പ്രതിഷ്ട്ട ദേവതയുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

vadakkum_thottan_temple

ശ്രീ വടക്കുംതോട്ടം ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന കണ്ണൂക്കര ഗ്രാമത്തിലെ ആരാധനാലയമാണ് വടക്കുംതോട്ടം ക്ഷേത്രം . ശാസ്ത്ര വിധി പ്രകാരം വടക്കുംതോട്ടം ദേവിയെ, മണ്ണിയാട്ട് ഭഗവതിയുടെ ഇളയ സഹോദരി എന്ന നിലയിലാണ് ആരാധിച്ചു വരുന്നത്.

മണ്ണിയാട്ട് തറവാട്

സനാതന ധർമത്തിലെ ശാക്തേയ പാരമ്പര്യം അനുസരിച്ച് ശക്തിയുടെ മൂര്‍ത്തീ രൂപമാണ് ഭഗവതി. സ്ത്രീ രൂപമായ ശക്തിയുടെ അഭാവത്തില്‍ പുരുഷപ്രാണന്‍ അപൂര്‍ണമാണ്. ശക്തി ഒരു ഊര്‍ജ സ്രോതസ്സും ശാക്തെയ ആരാധന സനാതന ധര്മത്തിലെ ഒരു സുപ്രധാന ആരാധന അനുഷ്ഠാനാവുമാകുന്നു.

ഭഗവതിയുടെ മൂര്‍ത്തീ സങ്കല്പത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

സൃഷ്ടി – ദുര്‍ഗ്ഗ അഥവാ ദേവീ മാതാ .
സ്ഥിതി – ലക്ഷ്മി , പാര്‍വതി , സരസ്വതി
സംഹാരം – കാളി അഥവാ മഹിഷാസുര മര്‍ദ്ദി നി.

കേരളത്തില്‍ ഉടനീളം ഭഗവതിയെ അമ്മയുടെ രൂപത്തിലാണ് സാധാരണ നിലയില്‍ ആരാധിച്ചു പോരുന്നത് .

പരേതത്മാവിന്റെ രൂപവും ഉഗ്ര ശക്തിയുള്ള ദുര്‍ഗ്ഗാ ദേവിയുടെ രൂപവും ചേര്‍ന്നാണ് ഭഗവതിയുടെ സന്നിവേശo. ഈ രണ്ടു രൂപങ്ങളുടെയും ഒരു സമജ്ജയ സമ്മേളനമായാണ് ഭഗവതി രൂപം നിലനില്‍ക്കുന്നത്. ഉത്തര കേരളത്തിലെ ഭഗവതി കാവുകള്‍ മിക്കവാറും തെയ്യം എന്നാ പ്രാചീന അനുഷ്ഠാന കലയുമായും അഭേദ്യമായി ചേര്‍ന്നിരിക്കുന്നു .