ഭാരതത്തില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന ക്ഷേത്രാരാധന യുടെ ഭാഗമാണ് ക്ഷേത്രക്കുളങ്ങള്‍. ഈ കുളങ്ങള്‍ പ്രതിഷ്ട്ട ദേവതയുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു .
മതപരമായ ബന്ധങ്ങള്ക്കുപരി ഒരു ജനസമൂഹത്തിന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടാണ് ഓരോ കുളങ്ങളും സ്ഥിതി ചെയ്യുന്നത്. കൃഷിക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റുമായി നില നിന്നിരുന്ന കുളങ്ങള്‍ ഒരു സാംസ്കാരിക ജീവിത രീതിയുടെ വലിയൊരു അടയാള മായിരുന്നു .
മണ്ണിയാട്ട് കുളം നവീകരണ പ്രക്രിയകള്‍ ഈ വരുന്ന മാര്‍ച്ച് മാസത്തോടെ ആരംഭിക്കാന്‍ പദ്ധതിയായിട്ടുണ്ട്.