ഗുളികന്റെ മുന്നില്‍ അര്‍പണ മനോഭാവതോട് കൂടി സമര്‍പ്പിക്കുന്ന ഭഗവത് സന്നിധി യാണ് ഗുളികന്‍ തറ. പരമ ശിവന്റെ മറ്റൊരു രൂപമായ ഗുളികന്‍ മണ്ണി യാട്ട് ഭഗവതി യുടെ ഒരു ഉപ ദൈവമായി നിലനില്‍ക്കുന്നു.

അഹം എന്ന ബോധത്തെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള അവതാരമാണ് ഗുളികന്‍. ഞാന്‍ എന്നാ മിഥ്യാ ബോധം  കുടികൊള്ളു മ്പോള്‍  അത് വ്യക്തിയെ കൂടുതല്‍ രോഷാകുലനും ക്രമേണ ദുഖിതനുമാക്കി മാറ്റുന്നു.

ഈ അഹങ്കാരത്തെ ഇല്ലാതാക്കി മനസ്സും ശരീരവും പരിശുദ്ധി വരുത്താനുള്ളതാണ് ഗുളികന്‍ തറയിലെ പാരമ്പര്യ പൂജകള്‍. പൂജാവിധികളില്‍ നിന്നും ഇത് നമുക്ക് വ്യക്തമാണ്.  ജീവിതത്തെ മലീമസമാക്കുന്ന തമോ ഗുണ പ്രദായിനികളായ  വസ്തുക്കള്‍ ഭഗവാന് അടിയറവു വെച്ച് ഇവിടെ പ്രാര്‍ഥിക്കുന്നു.  മാംസം, മുട്ട , മദ്യം , പുകയില എന്നീ വസ്തുക്കളാണ് സാധാരണയായി ഗുളികന് അര്‍പ്പിക്കുന്നത്.

അഹം എന്ന ഈ ബോധത്തെ ഒരു പ്രാര്‍ത്ഥനാ രൂപത്തില്‍  മേല്‍ പറഞ്ഞ  രീതിയില്‍ ഭഗവാന്റെ പാദത്തില്‍ സമര്‍പ്പിച്ചു പൂജാ കര്‍മങ്ങള്‍ ചെയ്യുന്നു.