ചരിത്രകാരന്മാർ കേരളത്തെ നൂറ്റാണ്ടുകളായി പെണ്‍ മലയാളം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹിന്ദു സമൂഹത്തിലെ പ്രത്യേകിച്ച് നായര്‍ തറവാടുകളിലെ മാതൃ ദായക സമ്പ്രദായം അഥവാ മരുമക്കത്തായ സമ്പ്രദായം മൂലമാണ് ഇത്തരത്തിലൊരു വിശേഷണം നടത്താന്‍ ഇട വന്നത്. കുല പാരമ്പര്യം സ്ത്രീ ജനങ്ങളിലൂടെ നിലനിര്‍ത്തുകയും പരമ്പരാഗതമായി കൈവശം വച്ചുവരുന്ന സ്വത്തുക്കളും മറ്റും പെണ്മക്കളും അവരുടെ പെണ് സന്തതികളും മാത്രം കൈകാര്ര്യം ചെയ്തു വന്ന രീതിയായിരുന്നു മരുമാക്കത്തായത്തില്‍ നിലവിലിരുന്നത്.
ഭാരതത്തിന്റെ മൊത്തം ചരിത്രത്തില്‍ ഇത്തരമൊരൂ രീതി വളരെ അപൂര്‍വ മാണെന്ന് കാണാം. രാജ്യ ഭരണമോ കിരീടമോ ഇല്ലെങ്കില്‍ കൂടി തത്തുല്യമായ ഒരു സാമുദായിക പ്രാമാണ്യം ഇത്തരത്തില്‍ ഉള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. ഭയം, ശാസന എന്നിവ കൂടാതെ സ്വതന്ത്രരായി വിദ്യാസമ്പന്നരായി സമൂഹത്തില്‍ ഇവര്‍ ഇടപെടുമായിരുന്നു. 

എടുത്തു പറയേണ്ട ഒരു വിശേഷം തറവാട്ടിലെ കല്യാണങ്ങള്‍ ആണ്. കല്യാണം ശേഷം പെൺകുട്ടി ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് ഇവിടെ പതിവില്ലായിരുന്നു . മറിച്ച് പുരുഷന്‍ വധൂ ഗൃഹത്തില്‍ വെച്ച് കല്യാണം കഴിക്കുകയും അവളുടെ കുടുംബത്തോടൊപ്പം താമസിക്കുകായും ചെയ്തു വരികയാണ് ഉണ്ടായിരുന്നത്. വാസ്തവത്തിൽ, വളരെ പ്രത്യേക അവസരങ്ങളിൽ മാത്ര മായിരുന്നു സ്ത്രീകള്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബം വീട്ടിൽ സന്ദർശിചിരുന്നത്. ഓരോ വിവാഹവും വളരെ ലളിതമായ ചടങ്ങ് മാത്രമായിരുന്നു. നിലവിളക്ക് സാക്ഷിയാക്കി പുരുഷന്‍ പുടവ തന്നാല്‍ അയാളെ ഭര്‍ത്താവായി സ്ത്രീ അങ്ങീകരിക്കുന്ന ചടങ്ങായിരുന്നു ഓരോ വിവാഹങ്ങളും.

തറവാടിന്റെ ഭാഗമായിരുന്ന ക്ഷേത്രം, ക്ഷേതക്കുളം , തോട്ടങ്ങൾ, വിശാലമായ കൃഷിഭൂമി എന്നിവയുടെ ഉടമസ്ഥ അവകാശം മുഖ്യമായും തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയില്‍ നിക്ഷിപ്ത മായിരുന്നു.
തറവാട്ടിലെ മറ്റു പല കാര്യങ്ങളു ടെയും തീരുമാനങ്ങൾ നടപ്പിലാക്കിയത് കാരണവര്‍ എന്ന രീതിയില്‍ മുതിർന്ന സ്ത്രീയുടെ സഹോദരൻമാരായിരുന്നു.
ഈയൊരു രീതി ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി അവരേ സംരക്ഷിച്ചിരിന്നതായി കാണാന്‍ കഴിയന്നതാണ്. ഉദാഹരണത്തിന് കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ ജനനം, അവര്‍ വളരെ ആഘോഷത്തോടെ കൊണ്ടാടിയിരുന്നു.